29 March Friday

ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വീഡിയോ നിർമാണം: സിന്ധു സൂര്യകുമാറിനെ ചോദ്യം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

ചോദ്യം ചെയ്യലിന് ശേഷം സിന്ധു സൂര്യകുമാർ തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തേക്കു വരുന്നു

കോഴിക്കോട്‌> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവീഡിയോ നിർമിച്ചതിൽ ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അന്വേഷകസംഘം ചോദ്യം ചെയ്‌‌തു. കോഴിക്കോട്  നിന്നുള്ള പ്രത്യേക അന്വേഷണ സംഘം  തമ്പാനൂർ പോലീസ് സ്റ്റേഷനിൽ വെച്ചാണ് ചോദ്യം ചെയ്‌തത്.

അന്വേഷകസംഘം നോട്ടീസ്‌ നൽകിയിരുന്നെങ്കിലും ആരോ​ഗ്യപ്രശ്‌ന‌ങ്ങൾ കാണിച്ച് ഇവർ ഹാജരായിരുന്നില്ല. ഇതോടെയാണ്‌ തിരുവനന്തപുരത്തെത്തി ചോദ്യംചെയ്യാൻ തീരുമാനിച്ചത്‌. കേസിൽ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെയും റസിഡന്റ്‌ എഡിറ്റർ ഷാജഹാൻ കാളിയത്തിനെയും വ്യാജ വീഡിയോ നിർമിക്കാൻ ഉപയോഗിച്ച പെൺകുട്ടിയുടെ അമ്മയായ ഏഷ്യാനെറ്റ്‌ ജീവനക്കാരിയെയും  കഴിഞ്ഞദിവസം ചോദ്യംചെയ്‌തിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top