25 April Thursday

ഏഷ്യാനെറ്റ് വാർത്ത അടിസ്ഥാന രഹിതം; രാഷ്ട്രീയ എതിരാളികൾ മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന കള്ളക്കളികൾ ജനം തിരിച്ചറിയും: ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

തിരുവനന്തപുരം > കോടിയേരി ബാലകൃഷ്ണനെയും തന്നെയും ചേർത്ത് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്ത അടിസ്ഥാനരഹിതമെന്ന് മന്ത്രി ഇ പി ജയരാജൻ. ഉന്നതമായ സാഹോദര്യബോധത്തോടെ പ്രവർത്തിക്കുന്നവരാണ് സിപിഐ എം നേതാക്കളും പ്രവർത്തകരും.  'കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും തമ്മിൽ വ്യക്തിപരവും സംഘടനാപരവുമായി' പ്രശ്നങ്ങൾ ഉടലെടുത്തു എന്നാണു   ഏഷ്യാനെറ്റ് വാർത്ത. ആ വാർത്തയിൽ  പറഞ്ഞ കാര്യങ്ങൾ  വാസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്. അത്തരത്തിലുള്ള ഒരു വിഷയവും പാർട്ടിക്കു മുന്നിലില്ലെന്നും ഇപി പ്രസ്താവനയിലൂടെ അറിയിച്ചു.

എൽഡിഎഫ് ഗവൺമെന്റിനെയും സിപിഐ എമ്മിനെയും മോശക്കായി ചിത്രീകരിക്കാൻ ലക്ഷ്യമിട്ടുള്ള സൃഷ്ടിയാണത്.  പൊതു പ്രവർത്തകർക്കെതിരായ  വ്യക്തിപരമായ ആക്ഷേപങ്ങൾ ഉൾപ്പെടുന്നതും  ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതുമായ  വ്യാജ വാർത്താ പ്രചാരണം  പരിധിവിട്ട് പോവുകയാണ്.

സ്വർണ്ണക്കടത്ത് കേസുമായി സംസ്ഥാന ഗവൺമെന്റിനെയും സിപിഐ എമ്മിനെയും ബന്ധപ്പെടുത്തി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ  നിരവധി കള്ളക്കഥകളാണ് പ്രചരിപ്പിക്കുന്നത്. സിപിഐ എം നേതാക്കളുടെ കുടുംബാംഗങ്ങൾക്ക് എതിരെ പോലും  നീചമായ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുന്നു. രാഷ്ട്രീയ എതിരാളികൾ ഒരു കൂട്ടം മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന കള്ളക്കളികൾ ജനം തിരിച്ചറിയും. ഇത്തരക്കാർക്ക് ജനങ്ങൾ തന്നെ ഉചിതമായ തിരിച്ചടി നൽകുമെന്നും ഇ പി ജയരാജൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top