25 April Thursday

ഏഷ്യാനെറ്റിനെതിരായ ആരോപണം അതീവ ഗുരുതരമെന്ന് ഹെെക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 8, 2023

കൊച്ചി> ഏഷ്യാനെറ്റിനെതിരായ ആരോപണം അതീവ ഗുരുതരമെന്ന് ഹെെക്കോടതി. പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ഏഷ്യാനെറ്റ് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് എൻ നഗരേഷ് ഇത് വ്യക്തമാക്കിയത്. 

അക്രമ സംഭവങ്ങൾ ഉണ്ടായാൽ ആവശ്യമായ സംരക്ഷണം പൊലീസ് നൽകണമെന്ന് കോടതി ഉത്തരവായി. അതേസമയം കോടതി ഉത്തരവ് പോലിസ് റെയ്ഡിന് തടസ്സമാവില്ലെന്നും ആവശ്യമായ പരിശോധനകൾ പോലീസിന് നടത്താമെന്നും കോടതി വ്യക്തമാക്കി. പരാതി ലഭിച്ചാൽ പോലിസ് നടപടി എടുക്കണമെന്നും കോടതി പറഞ്ഞു.

കൊച്ചിയിൽ ഉണ്ടായ സംഭവത്തിൻ 8 പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും  കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്നും പൊലീസ് അറിയിച്ചു. ഏഷ്യാനെറ്റിന്റെ  കൊച്ചി , തിരുവനന്തപുരം,  കണ്ണൂർ ഓഫീസുകൾക്കാണ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top