20 April Saturday

മാഹിയില്‍ എ എസ് ഐ കുഴഞ്ഞുവീണു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

മയ്യഴി>  മാഹി പന്തക്കല്‍ സ്റ്റേഷനിലെ എ എസ് ഐ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ന്യൂമാഹി പുന്നേല്‍ ഈയ്യത്തുങ്കാട് ചന്ദ്രവിഹാറില്‍ എ വി മനോജ് കുമാര്‍ (52) ആണ് മരിച്ചത്.


 രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയതായിരുന്നു. 11 മണിയോടെ കുഴഞ്ഞ് വീണ ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ജയ്ഷ . മക്കള്‍. സാന്ദ്ര, പരേതനായ സംഗീത്.

 മൃതദേഹം പള്ളൂര്‍ പൊലീസ് സ്റ്റേഷനിലും പുന്നോലിലെ വീട്ടിലും പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ കണ്ടിക്കല്‍ ശ്മശാനത്തില്‍ വൈകിട്ട് സംസ്‌കരിക്കും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top