തിരുവനന്തപുരം> അസാപ് കേരളയുടെ പരിശീലന വിഭാഗത്തിന്റെ കാൾ സെന്ററിൽ ബിരുദധാരികൾക്ക് ഒരു വർഷത്തെ പെയ്ഡ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ടെലി കോളർ ആയാണ് ജോലി. അസാപ് കേരളയുടെ വിവിധ നൈപുണ്യ വികസന കോഴ്‌സുകളെ പരിചയപ്പെടുത്തുക, ഉദ്യോഗാർഥികളുടെ അന്വേഷങ്ങൾക്ക് അനുയോജ്യമായ കോഴ്‌സുകൾ നിർദേശിക്കുക തുടങ്ങിയവയാണ് ചുമതല.
മലയാളത്തിലും ഇംഗ്ലീഷിലും മികച്ച ആശയവിനിമയശേഷി, സെയിൽസ്, കസ്റ്റമർ റിലേഷൻസ് എന്നിവയിലുള്ള അടിസ്ഥാന അറിവ് എന്നിവ അഭിലഷണീയം. പ്രതിമാസം 10,000 രൂപയും 2500 രൂപ അലവൻസും ലഭിക്കും. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അവസാന തീയതി : 17. ഫോൺ: 9645693564, 9495999709. അപേക്ഷിക്കാനുള്ള ലിങ്ക്: : https://t.ly/asapkerala
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..