18 September Thursday

‘അസാനി' ശക്തി കുറയുന്നു; സംസ്ഥാനത്ത്‌ ശക്തമായ കാറ്റിനു സാധ്യത

വെബ് ഡെസ്‌ക്‌Updated: Monday May 9, 2022

തിരുവനന്തപുരം> ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന അതിതീവ്ര ചുഴലിക്കാറ്റ് ‘അസാനി'യുടെ ശക്തി കുറയുന്നതായി കാലാവസ്ഥാ വകുപ്പ്‌. ചൊവ്വാഴ്‌ച ആന്ധ്ര, -ഒഡിഷ തീരത്തിനു സമീപമെത്തിയശേഷം  ഒഡിഷ തീരത്തിനു സമീപമെത്തി ശക്തി കുറയുമെന്നാണ്‌ പ്രവചനം. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത്‌ അടുത്ത അഞ്ചുദിവസംകൂടി മഴ തുടരും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ മഴയുണ്ടാകും.

ചൊവ്വാഴ്‌ച 40 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിനു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും താഴെവീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 1912, 1077 എന്നീ നമ്പരുകളിൽ വിവരം അറിയിക്കണം. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല. ‘അസാനി' ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളതിനാൽ ബംഗാൾ ഉൾക്കടലിൽ മീൻപിടിത്തം നിരോധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top