28 March Thursday

VIDEO:- അപകടത്തിൽപ്പെട്ട സ്‌കൂട്ടർ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Nov 12, 2022

ഉദുമ> അപകടത്തിൽപ്പെട്ട സ്‌കൂട്ടർ യാത്രക്കാരനിൽ നിന്നും നാലു കിലോ കഞ്ചാവ് പിടികൂടി. കുഞ്ചത്തൂർ സ്വദേശി നിസാർ എന്ന മുഹമ്മദ്‌ കെ എ (46) അറസ്‌റ്റ്‌‌ ചെയ്‌തു. ശനി രാവിലെ ഏഴ് മണിയോടെ കാസർകോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ചേറ്റുകുണ്ടിലാണ് സംഭവം.

ബേക്കൽ ഇൻസ്‌പെക്‌ടർ വിപിൻ യു പിയുടെ നേതൃത്വത്തിൽ എസ് ഐ രജനീഷ് എം, എ എസ് ഐ ദിനേശ് രാജൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുധീർ ബാബു സിവിൽ പോലീസ് ഓഫീസർമാരായ സരീഷ്, സജിൻ പ്രവീൺ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്‌ത സംഘത്തിൽ ഉണ്ടായിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top