ആലപ്പുഴ> കായംകുളം നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍. ലീഗ് നേതാവ് നവാസ് മുണ്ടകത്തിലാണ് അറസ്റ്റിലായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.
ഒരാഴ്ചയായി ഒളിവിലായിരുന്ന ഇയാളെ കോട്ടയത്ത് നിന്നാണ് പിടികൂടിയത്. കായംകുളം നഗരസഭയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ ധര്‍ണയില്‍ സംഘര്‍മുണ്ടാക്കുകയായിരുന്നു.നഗരസഭ ചെയര്‍പേഴ്സനും ഔദ്യോഗിക യോഗത്തിനായി എത്തിയ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്കും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കും യുഡിഎഫ് സംഘര്‍ഷത്തില്‍ പരിക്കേറ്റ സംഭവത്തിലാണ് അറസ്റ്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..