20 April Saturday

ജിഎസ്‌ടി തട്ടിപ്പ്‌: പ്രതി ജാമ്യമില്ലാ വാറന്റിൽ പിടിയിൽ

സ്വന്തം ലേഖകൻUpdated: Sunday Aug 14, 2022

തിരുവനന്തപുരം> ചോദ്യംചെയ്യലിന്‌ ഹാജരാകാതിരുന്ന ജിഎസ്‌ടി തട്ടിപ്പ്‌ കേസിലെ പ്രതിയെ ജാമ്യമില്ലാ വാറന്റിൽ പിടികൂടി. മലപ്പുറം പെരുമ്പടപ്പ് സ്വദേശി വി കെ ജാഷിദിനെയാണ്‌ പെരുമ്പടപ്പ്‌ പൊലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. തൃശൂർ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ ഹാജരാക്കി. തുടർന്ന്‌, ജാമ്യവ്യവസ്ഥപ്രകാരം ജിഎസ്ടി തൃശൂർ സ്റ്റേറ്റ് ടാക്സ് ഓഫീസിൽ അന്വേഷകസംഘത്തിന്റെ മേധാവി സി ജ്യോതിലക്ഷ്മിക്ക്‌ മുന്നിൽ ചോദ്യം ചെയ്യലിന്‌ ഹാജരായി.

അടയ്‌ക്ക വ്യാപാരത്തിന്റെ  മറവിൽ വ്യാജ ബിൽ തയ്യാറാക്കി കോടിയുടെ നികുതി വെട്ടിപ്പ്‌ നടത്തിയെന്നാണ്‌ കേസ്‌.
പ്രധാന പ്രതി എടപ്പാൾ സ്വദേശി ബനീഷിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്നാണ്‌ ജാഷിദിലേക്കെത്തിയത്‌. തുടർന്ന്‌, അന്വേഷകസംഘം പലതവണ സമൻസ് നൽകി. എന്നാൽ‌, ഹാജരായില്ല. ഇതോടെയാണ്‌ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 172, 174 വകുപ്പ്‌ പ്രകാരം നടപടി സ്വീകരിച്ചത്‌. ഈ വകുപ്പ്‌ ഉപയോഗിക്കുന്നത്‌ അപൂർവമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top