13 July Sunday

സ്ഫോടകവസ്തു കടത്താൻ ശ്രമിച്ച കേസ്‌: തമിഴ്‌നാട് സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

മണ്ണാർക്കാട്> മിനിലോറിയിൽ അമോണിയം നൈട്രേറ്റ്‌ കടത്തിയ കേസിൽ ഒളിവിലിരുന്ന ലോറി ഡ്രൈവർ പിടിയിൽ. സേലം ധർമപുരി സ്വദേശി മുരുകേശനെയാണ്‌ മണ്ണാർക്കാട്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. 2017ലായിരുന്നു സംഭവം. മിനിലോറിയിൽ ചെടിച്ചട്ടികൾക്കിടയിൽ 50 കിലോവീതമുള്ള 50 ചാക്ക് അമോണിയം നൈട്രേറ്റ് കടത്താനായിരുന്നു ശ്രമം. വാഹനം പൊലീസ്‌ പിടിച്ചെങ്കിലും രക്ഷപ്പെട്ട മുരുകേശൻ ഒളിവിൽ കഴിയുകയായിരുന്നു.

ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികളെ മുമ്പ്‌ അറസ്റ്റ് ചെയ്തിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സേലം ഹറുറിലെ വസതിയിൽനിന്നാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തത്. ഡിവൈഎസ്‌പി വി എ കൃഷ്ണദാസ്, എസ്എച്ച്ഒ പി അജിത്കുമാർ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്‌. മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടയിൽ ഹാജരാക്കിയ മുരുകേശനെ 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top