കൊട്ടിയം > ലോക്ക്‌ഡൗൺ സാഹചര്യം മുതലെടുത്ത് ചാരായ വിൽപ്പന നടത്തിയ ബിജെപി പ്രവർത്തകർ അറസ്‌റ്റിലായി. പുലിയില തെറ്റിക്കുന്ന ക്ഷേത്രത്തിന് സമീപം പുത്തൻപുര വീട്ടിൽ ആരോമൽ (35), ചേർത്തല സ്വദേശി സജി (40) എന്നിവരെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. രണ്ടുപേരും ആർഎസ്‌എസ് ബിജെപി പ്രവർത്തകരാണ്. നെടുമ്പനനോർത്ത് ത്രിവേണി ജങ്‌ഷനിൽ വൻതോതിൽ ചാരായവിൽപ്പന നടത്തുന്നതായി നാട്ടുകാരാണ് വിവരം നൽകിയത്.ചാരായവും 5000 രൂപയും പിടിച്ചെടുത്തു. രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
പൊലീസ് വാഹനത്തിന് പെട്ടെന്ന് എത്തിച്ചേരാൻ കഴിയാത്ത പ്രദേശത്ത് ചാരായം നിർമ്മിച്ച് വിൽപ്പന നടത്തിയതിന്റെ വിജയം ആഘോഷിക്കുകയായിരുന്നു ഇവർ. പ്രതികളെ കൊട്ടാരക്കര സബ്‌ജയിലിൽ റിമാൻഡ് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..