തിരുവനന്തപുരം> അരിക്കൊമ്പന്‍ കേരള വനാതിര്‍ത്തിയായ നെയ്യാര്‍ വന്യജീവി സങ്കേതത്തിന് അടുത്ത് എത്തിയതായി സൂചന. ഇത് സംബന്ധിച്ച് റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചതായി തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച തമിഴ്‌നാട്ടിലെ കോതയാര്‍ വനത്തില്‍ നിന്ന് ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ കാടുകയറിയിരുന്നു. മൂന്നു ദിവസം മാഞ്ചോലയിലെ തേയില തോട്ടത്തിലായിരുന്ന ആന വാഴകൃഷിയും വീടും ഭാഗീകമായി തകര്‍ത്തെങ്കിലും പ്രദേശത്തെ റേഷന്‍ കട ആക്രമിച്ചില്ല.ഇന്ന് പുലര്‍ച്ചെയാണ് ജിപിഎസ് സംവിധാനം വഴി ആനയുടെ യാത്ര രേഖപ്പടുത്തിയത്. ഇപ്പോള്‍ തമിഴ്നാട്ടിലെ കോതയാര്‍ വനത്തില്‍ ആണ് ആന ഉള്ളത്. ആന നില്‍ക്കുന്ന ഭാഗത്തു നിന്നും കേവലം 20 കിലോമീറ്റര്‍ കഴിഞ്ഞാല്‍ കേരള വനത്തില്‍ എത്തും.
ദിവസവും രാത്രിയില്‍ 10 കിലോമീറ്ററാണ് ആന സഞ്ചരിക്കുന്നത്. ആന കേരളത്തില്‍ പ്രവേശിച്ചാല്‍ രണ്ടുദിനം കൊണ്ട് ജനവാസ കേന്ദ്രങ്ങളില്‍ എത്താം. ഇതാണ് പ്രദേശവാസികളെ ഭീതിയിലാക്കുന്നത്. ഇവിടെ ആനത്താര തെളിഞ്ഞു കിടപ്പുണ്ട്. അതുവഴി ആനകള്‍ കൂട്ടത്തോടെ സഞ്ചരിക്കാറുണ്ട്.
എന്നാല്‍ അരികൊമ്പന്‍ ഏതാണ്ട് ഒറ്റയാന്‍ രീതിയിലാണ് സഞ്ചരിക്കുന്നത്. കേരളാ അതിര്‍ത്തിയിലേക്ക് കടക്കില്ലെന്നാണ് തമിഴ്‌നാട് വനംവകുപ്പ് പറയുന്നത്. എന്നാല്‍ കേവലം 20 കിലോമീറ്റര്‍ കഴിഞ്ഞാല്‍ കേരളമാകും എന്നത് ആശങ്കയാകുകയാണ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..