29 March Friday

അരിക്കൊമ്പൻ: കേരള നിലപാട്‌ ശരിയെന്ന്‌ തെളിഞ്ഞു: മന്ത്രി എ കെ ശശീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

കോഴിക്കോട്‌ > അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന നിലപാട്‌ ശരിയെന്നാണ്‌ നിലവിലുള്ള സംഭവങ്ങൾ വ്യക്തമാക്കുന്നതെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അരിക്കൊമ്പനെ സംരക്ഷിക്കണം എന്ന നിലപാടായിരുന്നു സംസ്ഥാന സർക്കാരിന്. ഇത്‌ സമൂഹത്തിലെ ഒരു വിഭാഗം അംഗീകരിച്ചില്ല.

ഉൾവനത്തിലേക്ക്‌ വിട്ടാലും ആന ജനവാസ മേഖലയിലേക്ക് എത്തുമെന്ന് തെളിഞ്ഞു. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാടിനും കേരളത്തിനും ഇനി നിലപാടെടുക്കാൻ കഴിയുക. പരിസ്ഥിതി സ്നേഹം നടിക്കുന്നവർക്ക് ഈ സംഭവ വികാസം പാഠമായി മാറുമെന്നും മന്ത്രി വാർത്താലേഖകരോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top