26 April Friday

പൂപ്പാറയിൽ ‘അരിക്കൊമ്പൻ’ ഫ്രണ്ട്‌സ് ടീ സ്റ്റാൾ തുറന്ന്‌ താൽക്കാലിക വനംവാച്ചർ

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

പൂപ്പാറയിൽ അരിക്കൊമ്പന്റെ പേരിലുള്ള ചായക്കട

ശാന്തൻപാറ > ശാന്തൻപാറ ചിന്നക്കനാൽ മേഖലയിലെ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായ അരിക്കൊമ്പനെ വനംവകുപ്പ്‌ തേക്കടിവനത്തിലേക്ക്‌ നാടുകടത്തി. എന്നാൽ സോഷ്യൽമീഡിയായിലും മാധ്യമങ്ങളും അരിക്കൊമ്പനെ ഹീറോയാക്കി. ഇപ്പോൾ  അരിക്കൊമ്പന്റെ ആരാധകരുടെ നേതൃത്വത്തിൽ പൂപ്പാറയിലെ തേയില തോട്ടങ്ങൾക്കിടയിലെ പാതയോരത്ത് ‘അരിക്കൊമ്പൻ’ ഫ്രണ്ട്‌സ് ടീ സ്റ്റാൾ എന്ന പേരിൽ ചെറിയ ചായക്കട തുറന്നു.
 
ഒമ്പത്‌ വർഷമായി അരിക്കൊമ്പനെയുൾപ്പെടെയുള്ള കാട്ടാനകളെ നിരീക്ഷിച്ചിരുന്ന താൽക്കാലിക വനംവാച്ചർ രഘുവാണ്‌ ഞായറാഴ്‌ച അരിക്കൊമ്പന്റെ പേരിൽ കട തുടങ്ങിയത്‌. തലയെടുപ്പും കരുത്തുമുള്ള ഒറ്റയാനോട് രഘുവിന് ആരാധന തോന്നി തുടങ്ങി. ജന്മനാട്ടിൽനിന്ന്‌ പിടിച്ചുകൊണ്ടുപോയിട്ട്‌ ഒരുമാസം കഴിഞ്ഞു. ആന മേഘമല വനവുമായി യോജിക്കുകയും ചെയ്‌തു. ഇതോടെ അരിക്കൊമ്പന്റെ ഓർമയ്‌ക്കായി സ്ഥാപിച്ച ചായക്കടയിൽ അരിക്കൊമ്പന്റെ പേരിനൊപ്പം ഫോട്ടോയും  വച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top