തേനി > തമിഴ്‌നാട്ടിൽ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ അരിക്കൊമ്പനെ മയക്കുവെടി വെച്ചു. തമിഴ്‌നാട് വനംവകുപ്പാണ് രാത്രി തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് ആനയെ മയക്കു വെടി വെച്ചത്. അരിക്കൊന്ന വനത്തിൽ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചത്.
രണ്ട് തവണ മയക്കുവെടി വെച്ചുവെന്നാണ് വിവരം. മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ആരോഗ്യ പരിശോധനയ്‌ക്കു ശേഷം കുങ്കിയാനകളുടെ സഹായത്തോടെ അനിമൽ ആംബുലൻസിൽ കയറ്റി കാട്ടിനുള്ളിൽ വിടും.

തമിഴ്നാട് തേനി ജില്ലയിലെ പൂശാലംപെട്ടിയിൽനിന്നും മയക്കുവെടി വെച്ച് പിടികൂടിയ അരികൊമ്പനെ വനംവകുപ്പുകാരുടെ വാഹനത്തിൽ വെള്ളിമലയിലേക്ക് കൊണ്ടുപോകുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..