കൊച്ചി> ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടികൾ ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണെന്ന് കോൺഗ്രസ് എസ് സംസ്ഥാന നിർവാഹകസമിതി യോഗം വിലയിരുത്തി. ആരിഫ് മൊഹമ്മദ് ഖാൻ ഗവർണർപദവിയെ ദുരുപയോഗപ്പെടുത്തുകയാണ്.
ഒക്‌ടോബർ രണ്ടുമുതൽ ഒരാഴ്ച ഗാന്ധി ചൈതന്യ സംരക്ഷണദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..