28 March Thursday

മോഹൻ ഭാഗവതിനെകണ്ട്‌ ഗവർണർ ; കൂടിക്കാഴ്‌ച സ്വർണവ്യാപാരിയായ ആർഎസ്‌എസുകാരന്റെ വീട്ടിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2022


തൃശൂർ
ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവതും ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനും കൂടിക്കാഴ്‌ച നടത്തിയത്‌ അവിണിശേരിയിലെ സ്വർണക്കച്ചവടക്കാരനായ ആർഎസ്‌എസുകാരൻ  ടി വി മണികണ്‌ഠന്റെ വീട്ടിൽ. ഗവർണറുടെ തുടർച്ചയായുള്ള ആവശ്യം പരിഗണിച്ചാണ്‌ രാത്രിയിൽ ആർഎസ്‌എസ്‌ ജില്ലാ നേതാവിന്റെ വീട്ടിലെത്താൻ മോഹൻ ഭാഗവത്‌ നിർദേശിച്ചത്‌.    

രാത്രി 8.10ന്‌ വീട്ടിലെത്തിയ ഗവർണർ രഹസ്യകൂടിക്കാഴ്‌ച നടത്തി ഭക്ഷണവും കഴിച്ച്‌ 8.45 ഓടെ മടങ്ങി. നേരത്തേ, തൃശൂർ നഗരത്തിലെ ആർഎസ്‌എസ്‌ പ്രമുഖരുടെ വീടുകളിലൊന്നിൽ കൂടിക്കാഴ്‌ച നടത്താനായിരുന്നു തീരുമാനം. സുരക്ഷാ കാരണങ്ങൾ പരിഗണിച്ചാണ്‌ അവണിശേരിയിലെ നാങ്കുളം ക്ഷേത്രത്തിനടുത്ത്‌ ആർഎസ്‌എസ്‌ മഹാനഗർ സഹ കാര്യവാഹക്‌ മണികണ്‌ഠന്റെ വീട്‌ തെരഞ്ഞെടുത്തത്‌. കോടന്നൂരിലെ ബാർ അറ്റാച്ച്‌ഡ്‌ ഹോട്ടൽ ‘പൂരം റസിഡൻസി’ ഓഹരി ഉടമകൂടിയാണ്‌ മണികണ്‌ഠൻ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top