18 September Thursday

ധീരജിന്റെ യൂണിവേഴ്‌സിറ്റി എസ്‌എഫ്‌ഐ നയിക്കും; എ പി ജെ അബ്‌ദുൾ കലാം യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

തിരുവനന്തപുരം > എ പി ജെ അബ്‌ദുൾ കലാം ടെക്നോളോജിക്കൽ യൂണിവേഴ്‌സിറ്റി പ്രഥമ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വൈസ് ചെയർമാൻ, സ്റ്റുഡന്റ് കൗൺസിൽ, യൂണിയൻ എക്സികുട്ടീവ് തുടങ്ങി പത്തൊമ്പത് സീറ്റിൽ എതിരില്ലാതെയും യൂണിയൻ ചെയർമാൻ ചരിത്ര ഭൂരിപക്ഷത്തോടെയുമാണ്   തെരഞ്ഞെടുക്കപ്പെട്ടത്.

എസ്എഫ്ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റിയംഗവും തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ്  കോളേജിലെ നാലാം വർഷ ബി.ടെക് സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുമായ അഞ്ജന കെ ജനറൽ സെക്രട്ടറി, വയനാട്  ജില്ലാ കമ്മിറ്റിയംഗവും വയനാട് എഞ്ചിനീയറിംഗ് കോളേജിലെ നാലാം വർഷ ബി.ടെക് ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയുമായ  അനശ്വര എസ് സുനിൽ ചെയർപേഴ്‌സണായും തെരഞ്ഞെടുക്കപ്പെട്ടു. അഞ്ജനയുടെയും അനശ്വരയുടെയും നേതൃത്വത്തിലുള്ള സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ വർഗ്ഗീയ വിരുദ്ധ സർഗാത്മക ക്യാംപയിനുകൾ ക്യാമ്പസുകളിൽ സംഘടിപ്പിക്കും.

ടെക്ക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി ക്യാമ്പസ്‌ യൂണിയൻ തെരഞ്ഞെടുപ്പിന്റെ വേളയിലായിരുന്നു ഇടുക്കി എഞ്ചിനിയറിങ്ങ് കോളേജിൽ ധീരജിനെ കെഎസ്‌യു - യൂത്ത് കോൺഗ്രസ്‌ ക്രിമിനലുകൾ അരുംകൊല ചെയ്യുന്നത്. കൊലപ്പെടുത്തിയിട്ടും കലിയടങ്ങാത്ത കോൺഗ്രസ്‌ നേതൃത്വം ധീരജിന്റെ രക്തസാക്ഷിത്വത്തെ നിരന്തരം അവഹേളിക്കുന്ന പശ്ചാത്തലത്തിൽ, അവർക്കുള്ള ധീരജിന്റെ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ മറുപടിയാണ് ഈ വിജയം. തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ യൂണിയൻ മെമ്പർമാരെയും, വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ എസ്എഫ്ഐ പ്രവർത്തകരെയും സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ അഭിവാദ്യം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top