20 April Saturday

പത്രപ്രവർത്തകനും എഴുത്തുകാരനുമായ എ പി മെഹറലി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

കോഴിക്കോട് >  പത്രപ്രവർത്തകനും എഴുത്തുകാരനുമായ എ പി മെഹറലി (81) അന്തരിച്ചു. മൂന്നര പതിറ്റാണ്ടുകാലം ആകാശവാണിയുടെ അമരക്കാരനായിരുന്നു. ആകാശവാണി കോഴിക്കോട്, ദേവികുളം നിലയങ്ങളിൽ പോഗ്രാം മേധാവിയായും കണ്ണൂർ ആകാശവാണി സ്റ്റേഷൻ ഡയറക്‌ടറായും പ്രവർത്തിച്ചു.

ഭാര്യ: ഫാത്തിമ മെഹറലി. മക്കൾ: മെഹ്ഫിൽ മെഹറലി, മെഹറൂഫ് മെഹറലി (ഇരുവരും യുഎസ്‌എ). മരുമക്കൾ: ഹസീന മെഹഫിൽ, അൽമാസ് മെഹറൂഫ്. മൃതദേഹം കോഴിക്കോട് ഫറോക്ക് ചുങ്കത്ത് കള്ളിത്തൊടി റോഡിലെ മെഹ്ഫത്ത് ഹൗസിൽ. ഖബറടക്കം വൈകീട്ട് നാലിന് ഫറോക്ക് പേട്ട ഖബർസ്ഥാനിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top