18 April Thursday

അൻവർ സാദത്ത്‌ എംഎൽഎയുടെ 
എസ്‌എസ്‌എൽസി വ്യാജം ; വിവരാവകാശരേഖ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

കൊച്ചി > ആലുവയിൽനിന്നുള്ള കോൺഗ്രസ്‌ എംഎൽഎ അൻവർ സാദത്ത്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ നൽകിയ സത്യവാങ്മൂലത്തിലെ  വിദ്യാഭ്യാസയോഗ്യത വ്യാജം.  പരീക്ഷാകമീഷണറേറ്റിൽനിന്നുള്ള വിവരാവകാശരേഖയിലാണ് ഇതുള്ളത്‌.19-93ൽ ആലുവ എസ്‌എൻഡിപി ഹൈസ്‌കൂളിൽനിന്ന്‌ പത്താംക്ലാസ്‌ പാസായെന്നാണ്‌ അൻവർ സാദത്ത്‌ അവകാശപ്പെടുന്നത്‌. ഒ എ അൻവർ സാദത്ത്‌ എന്ന വിദ്യാർഥി 1990–-91ൽ ഒമ്പതാംക്ലാസിൽ പഠിച്ചിട്ടുണ്ട്. 1991–-92ൽ 275842 എന്ന നമ്പറിൽ എസ്‌എസ്‌എൽസിക്ക്‌ രജിസ്‌റ്റർ ചെയ്‌തെങ്കിലും പരീക്ഷ എഴുതിയില്ല. 1992–-93ൽ പ്രൈവറ്റായി രജിസ്‌റ്റർ ചെയ്‌തെങ്കിലും തോറ്റു.

2011, 2016, 2021 തെരഞ്ഞെടുപ്പിൽ ആലുവയിൽ മത്സരിച്ച്‌ ജയിച്ച അൻവർ സാദത്ത്‌ നൽകിയ വിദ്യാഭ്യാസയോഗ്യത വ്യാജമെന്ന്‌ ഇതോടെ തെളിഞ്ഞതായി രേഖ പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവർത്തകൻ ഖാലിദ്‌ മുണ്ടപ്പള്ളി പറഞ്ഞു. വ്യാജവിവരം നൽകിയതിന്റെ പേരിൽ എംഎൽഎക്കെതിരെ ഐപിസി 177 പ്രകാരം നിയമനടപടി ആവശ്യപ്പെട്ട്‌ തെരഞ്ഞെടുപ്പു കമീഷന്‌ പരാതിയും നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top