19 April Friday

കുഞ്ഞിനെ ദത്ത്‌ നൽകിയ വിവാദത്തിൽ നിയമപരമായ പരിഹാരം ഉണ്ടാകണം: ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

കൊച്ചി > തിരുവനന്തപുരത്ത് പിഞ്ച്കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതായ വിവാദത്തിന് നിയമപരമായ പരിഹാരം ഉണ്ടാകണമെന്ന്‌ ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തെ തുടർന്ന് ഉണ്ടായ വിവാദം ദൗർഭാഗ്യകരമാണ്. കുഞ്ഞിനെ കിട്ടാനുള്ള അമ്മയുടെ അവകാശം നിയമപരമായ നടപടികളിലൂടെ മാത്രമെ പരിഹരിക്കാൻ കഴിയു എന്നതാണ് സാഹചര്യം. ഇതിന് ബന്ധപ്പെട്ടവർ  ഉടൻ പരിഹാരം കാണണമെന്നും ലോയേഴ്‌സ്‌ യൂണിയൻ ആവശ്യപ്പെട്ടു.

ഉപേക്ഷിക്കപ്പെട്ട (abandoned or surrendered) കുട്ടികളുടെ സംരക്ഷണവും, കുട്ടികളെ ദത്ത് നൽകൽ അടക്കമുള്ള വിഷയങ്ങളും സംബന്ധിച്ച് നിലവിലുള്ളത് Juvanile Justice (Care and protection of children) Act 2015 പ്രകാരമുള്ള നടപടി ക്രമങ്ങളാണ്. ഒരു കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയാൽ ആ കുട്ടിയുടെ സംരക്ഷണം J J Act ലെ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുവാൻ ബാധ്യപ്പെട്ടത് CWC മുതലായ അധികാരസ്ഥാപനങ്ങളാണ്. Child home പോലെയുള്ള സ്ഥാപനങ്ങളിൽ കുട്ടിയുടെ care and protection ഏർപ്പെടുത്തലാണ് പ്രാഥമിക നടപടി.

ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെ നിയമാനുസൃതമായ സംരക്ഷണം ദത്ത് നൽകൽ അടക്കമുള്ള പുനരധിവാസ  ക്രമീകരണങ്ങൾ J J Act ൽ നിഷ്‌കർഷിക്കുന്നുണ്ട്.  Children's home  ൽ കുട്ടികളെ  ഏൽപ്പിക്കുന്നതിന്  നിയമം അനുശാസിക്കുന്നു. നിയമത്തിലെ 39-ാം വകുപ്പിലാണ് adoption അടക്കമുള്ള കുട്ടികളുടെ പുനരധിവാസം പറയുന്നത്. രണ്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടിയുടെ (abandoned) കാര്യത്തിൽ രണ്ട് മാസത്തിനകം ബന്ധപ്പെട്ട പ്രദേശത്തെ CWC നിയമപരമായി ദത്ത് നൽകാൻ കഴിയുന്നത് (legally free for adoption)  എന്ന ഉത്തരവ് നൽകേണ്ടതുണ്ട്. ഇതിന് ശേഷം adoption നടപടികൾ ആരംഭിക്കാം. ഇതിനുള്ള  നടപടികൾ  2017ലെ ചട്ടങ്ങൾ പ്രകാരമായിരിക്കും സ്വീകരികേണ്ടത്.  Specialised Adoption Agency യാണ് കോടതി മുഖേനെ adoption ഉത്തരവിന് നടപടി നീക്കേണ്ടത്.

2020 ഒക്ടോബറിലാണ് തിരുവനന്തപുരം സംഭവത്തിലെ കുട്ടി ഉപേക്ഷിക്കപ്പെട്ടത്. പരാതിപ്പെട്ടത് ആറ് മാസത്തിന് ശേഷമാണെന്നും അമ്മ തന്നെ പറയുന്നുണ്ട്. കുട്ടി ഉപേക്ഷിക്കപ്പെട്ടത് അമ്മയുടെ അറിവോ സമ്മതമോ ഇല്ലാതെ ആണെന്നാണ് പരാതി. എങ്കിൽ അത്  നിയമപരമല്ല. മാത്രമല്ല മനുഷ്യാവകാശ ലംഘനം കൂടിയാണത്. പക്ഷെ അത് സംബന്ധിച്ച പരാതി ഉയരുന്നതിലെ കാലതാമസമാണ് കുട്ടിയെ ദത്ത് നൽകൽ പോലുള്ള നടപടികളിലേക്ക് നീങ്ങാനിടയായത് എന്നും ഇതിനോടകം വ്യക്തമായിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് പ്രാഥമികമായി നടക്കേണ്ടത്. Adoption നടപടികൾ കോടതിയുടെ പരിഗണനയിൽ ആയതിനാൽ അത്തരം അന്വേഷണങ്ങൾ കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാൻ കഴിയില്ല.

ഈ പ്രശ്‌നത്തിൽ ഉപേക്ഷിക്കപ്പെട്ട കുട്ടിയുടെ അമ്മ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ  കുട്ടിയെ  മാതാവിന്  തന്നെ തിരികെ നൽകാൻ  നിയമപ്രകാരം നടപടികൾ സ്വീകരികക്കുകയാണ് വേണ്ടത്. JJ Act   40-ാം വകുപ്പ് പ്രകാരം മാതാപിതാക്കൾക്ക് restore ചെയ്‌ത് കൊടുക്കാനുള്ള നടപടികളും സ്വീകരിക്കണം. എന്നാൽ  ദത്ത് നൽകുന്നത് ഈ കേസിലെ കുട്ടിയാണോ എന്നും കുട്ടിയുടെ Biological mother പരാതിക്കാരി ആണോ എന്നും DNA ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയ തെളിവുകളിലൂടെ സ്ഥിരീകരിച്ച ശേഷം മാത്രമെ ഇത് കഴിയുകയുള്ളു. കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ  State Adoption Resources Agency ഈ വിഷയങ്ങൾ വിശദമായി ധരിപ്പിച്ച് പ്രശ്നപരിഹാരത്തിന് കോടതി അടക്കമുള്ള അധികാര കേന്ദ്രങ്ങൾ വഴി ഉടൻ നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നതായി ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി പി പ്രമോദ് പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top