24 April Wednesday

‘വർണച്ചിറകുകൾ സമാപിച്ചു’: വനിതാ ശിശുവികസന വകുപ്പിന്റേത് മാതൃകാപരമായ പ്രവർത്തനം: മന്ത്രി ആന്റണി രാജു

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

തിരുവനന്തപുരം> ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള സംസ്ഥാന വനിതാ ശിശുവികസനവകുപ്പിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാനത്തെ വിവിധ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച്‌ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ‘വർണച്ചിറകുകൾ’ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിജയികൾക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്‌തു. വനിതാ ശിശുവികസന ഡയറക്ടർ ജി പ്രിയങ്ക, ജില്ലാ വികസന കമീഷണർ അനുകുമാരി, പ്രൊഫ. അലിയാർ, ഗവ. വിമൻസ് കോളേജ് പ്രിൻസിപ്പൽ ചാന്ദിനി സാം തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top