07 June Wednesday

മന്ത്രി ആന്റണി രാജുവിനെതിരായ കേസ്‌; എഫ്‌ഐആർ കോടതി റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023

കൊച്ചി > മന്ത്രി ആന്റണി രാജുവിനെതിരായ കേസിലെ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി. കേസിൽ പൊലീസിന്‌ കേസെടുക്കാനാവില്ലെന്ന്‌ കോടതി പറഞ്ഞു. കേസ്‌ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ലഹരിമരുന്ന്‌ കേസിലെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്ന കേസിലാണ്‌ കോടതി വിധി.

പൊലീസ് കേസെടുത്തത് സാങ്കേതികമായി ശരിയല്ല എന്നാണ് കോടതിയുടെ വിലയിരുത്തല്‍. നിയമപരമായ തടസ്സങ്ങളും സാങ്കേതിക പിഴവുകളും നീക്കി പുതിയ നടപടികളുമായി മുന്നോട്ടു പോകുന്നതിന് യാതൊരു തടസവുമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top