28 March Thursday

ലഹരിക്കെതിരെ ക്യാമ്പയിന്‌ തുടക്കം ; മയക്കുമരുന്ന് വിമുക്ത 
സംസ്ഥാനമാക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

ലഹരിവിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നടന്ന 
എസ്എംവി സ്കൂളിൽ നോ ടു ഡ്രഗ്സ് പ്ലക്കാർഡുമായി വിദ്യാർഥികൾ


തിരുവനന്തപുരം
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘നോ ടു ഡ്രഗ്സ്’ ക്യാമ്പയിന്‌ തുടക്കം. കേരളത്തെ മയക്കുമരുന്നുമുക്ത സംസ്ഥാനമാക്കി മാറ്റാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ പ്രചാരണത്തിന്‌ തുടക്കം കുറിച്ച്‌ പിണറായി വിജയൻ പറഞ്ഞു. ഇത്‌ അസാധ്യമെന്ന് പലരും കരുതുന്നുണ്ടാകും. എന്നാൽ, സാധ്യമാക്കുകതന്നെ ചെയ്യും.  സംസ്ഥാനത്തെ യുവാക്കളെ ലഹരിക്ക്‌ വിട്ടുകൊടുക്കി‍ല്ല. ഇത് സർക്കാരിന്റെ മാത്രം പോരാട്ടമല്ല. നാടിനും സമൂഹത്തിനും നിലനിൽക്കാനും അതിജീവിക്കാനുമുള്ള പോരാട്ടമാണ്‌. ഇളംതലമുറയെയും വരുംതലമുറകളെയും രക്ഷിക്കാനുള്ള ജീവന്മരണ പോരാട്ടം. ഈ പോരാട്ടം വിജയിച്ചാൽ ജീവിതം വിജയിച്ചു. പരാജയപ്പെട്ടാൽ മരണമാണ് വിജയിക്കുക. ഈ പ്രാധാന്യം ഉൾക്കൊണ്ട്‌ നാടിന്റെ രക്ഷയ്ക്കായി ഏവരും അണിനിരക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മയക്കുമരുന്ന്‌ മുക്ത സംസ്ഥാനമാക്കുക ലക്ഷ്യമിട്ടുള്ള വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ്‌ നവംബർ ഒന്നുവരെ നീളുന്ന ക്യാമ്പയിനിൽ ഏറ്റെടുക്കുക. മുഖ്യമന്ത്രിയുടെ ഉദ്‌ഘാടന പ്രസംഗം കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനൽ തത്സമയം സംപ്രേഷണം ചെയ്‌തു. ജനപ്രതിനിധികളും കലാ സാംസ്‌കാരിക കായിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ കേന്ദ്രങ്ങളിലെ പരിപാടികളിൽ പങ്കെടുത്തു.
കുട്ടികളുടെ ക്ലാസ് റൂം ഡിബേറ്റുകളും മയക്കുമരുന്ന്‌ സംബന്ധിച്ച് ചർച്ചയും സംവാദവും നടന്നു. സ്‌കൂളുകളിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടിക്കും തുടക്കമായി.

തിരുവനന്തപുരം എസ്‌എംവി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ചടങ്ങിൽ പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പങ്കെടുത്തു.  വെള്ളിയാഴ്‌ച രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top