25 April Thursday

സന്തോഷത്തിന്റെ ‘ടോപ്‌ഗിയർ’, സംതൃപ്‌തിയുടെയും

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

കട്ടപ്പനയിൽ നിന്ന് കൊച്ചി അമൃത ആശുപത്രിയിൽ ആൻമരിയയെ എത്തിച്ച ആംബുലൻസിന്റെ ഡ്രൈവർ മണിക്കുട്ടനും (വലത്ത്) സഹായികളും


കൊച്ചി
‘‘ആ കുഞ്ഞിനെ എത്രയുംവേഗമെത്തിക്കണമെന്ന്‌ മാത്രമായിരുന്നു മനസ്സിൽ. അത്‌ സാധിച്ചു. വളരെ സന്തോഷം’’. സംതൃപ്‌തിയുടെ ‘ടോപ്‌ഗിയറിലായിരുന്നു സി സുബ്രഹ്മണ്യനെന്ന നാട്ടുകാരുടെ പ്രിയപ്പെട്ട മണിക്കുട്ടൻ. ആൻമരിയയെ അതിവേഗം കട്ടപ്പനയിൽനിന്ന്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ആംബുലൻസിന്റെ ഡ്രൈവറാണ്‌ മണിക്കുട്ടൻ.

കട്ടപ്പന സർവീസ്‌ സഹകരണ ബാങ്കിന്റേതാണ്‌ ആംബുലൻസ്‌. ‘‘ ബാങ്ക്‌ സെക്രട്ടറി റോബിൻസാണ്‌ ഉടൻ സെന്റ്‌ ജോൺസ്‌ ആശുപത്രിയിലെത്താൻ നിർദേശിച്ചത്‌. അവിടെയെത്തിയപ്പോഴാണ്‌ ആൻമരിയയുടെ കാര്യം അറിയുന്നത്‌. വണ്ടിയെടുക്കുമ്പോൾ ടെൻഷനായിരുന്നു. സ്‌കൂൾ തുറക്കുന്ന ദിവസംകൂടിയല്ലെ. ബ്ലോക്കുണ്ടാകുമോ എന്നായിരുന്നു ആശങ്ക. എന്നാൽ, നാട്ടുകാരും തൊഴിലാളികളും ഉൾപ്പെടെ വലിയ പിന്തുണ നൽകി. തടസ്സമില്ലാതെ വഴിയൊരുക്കി. പൊലീസിന്റെ വലിയ സഹായമുണ്ടായി. മന്ത്രി റോഷി അഗസ്‌റ്റിന്റെ മേൽനോട്ടവുമുണ്ടായിരുന്നു. പത്ത്‌ മിനിട്ട്‌ ഇടവിട്ട്‌ മന്ത്രി ഓഫീസിൽനിന്ന്‌ ഒപ്പമുള്ള ഡ്രൈവറെ വിളിച്ച്‌ വിവരങ്ങൾ തിരക്കി.

നിർമല സിറ്റിയിലാണ്‌ മണിക്കുട്ടന്റെ താമസം. ആംബുലൻസിൽ സഹഡ്രൈവറായി തോമസ്‌ ദേവസ്യ, നഴ്‌സുമാരായ ബിബിൻ ബേബി, ടിൻസ്‌ എബ്രഹാം എന്നിവരുമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top