കട്ടപ്പന > ജലനിരപ്പുയരാനുള്ള സാധ്യത മുന്നില്‍കണ്ട് അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലെ ടണൽ മുഖത്തേയ്‍ക്കുള്ള പ്രവേശനം കെഎസ്ഇബി ഡാം സേഫ്റ്റി വിഭാഗം നിരോധിച്ചു. കഴിഞ്ഞദിവസം രാത്രി ഡാം സേഫ്‍റ്റി വാഴത്തോപ്പ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ പേരില്‍ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് ഗേറ്റ് പൂട്ടി.
ആളുകൾ ഇറങ്ങുന്ന ഭാഗത്ത് വഴുക്കലുള്ളതായി ബോര്‍ഡില്‍ പറയുന്നു. മുന്നറിയിപ്പ് അവഗണിച്ചും സന്ദർശകർ ടണൽ മുഖത്ത് ഇറങ്ങുന്നുണ്ട്. ടണൽ മുഖത്ത് ഇതുവരെ അപകടങ്ങൾ ഉണ്ടായിട്ടില്ല. വെള്ളം ഉയരുമ്പോള്‍ ആളുകൾ ഇറങ്ങാറുമില്ല. പ്രവേശന നിരോധനം ടൂറിസത്തെ ബാധിച്ചേക്കുമെന്ന് നാട്ടുകാർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..