03 December Sunday
അനിലിന്റെ നിലപാട്‌ ബിജെപിക്ക്‌ സഹായകരം ,വ്യക്തിതാൽപ്പര്യങ്ങൾക്ക്‌ പാർടി വഴങ്ങരുത്‌

അനിൽ അക്കരയുടെ ഇഡി പ്രേമം ; കോൺഗ്രസിലും എതിർപ്പ്‌ , ഡിസിസിക്ക്‌ നേതാക്കളുടെ കത്ത്‌

വേണു കെ ആലത്തൂർUpdated: Wednesday Sep 20, 2023


തൃശൂർ
ഇഡിയുമായി ചേർന്ന്‌ സഹകരണമേഖലയെ പുകമറയിൽ നിർത്തുന്ന അനിൽ അക്കരയുടെ നിലപാടിൽ കോൺഗ്രസിനകത്തും എതിർപ്പ്‌. കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കാൻ ഇഡി നടത്തുന്ന നീക്കം പൊതുവേ വിമർശിക്കപ്പെടുമ്പോഴാണ്‌  അനിൽ അക്കര  ഇഡിയെ ന്യായീകരിച്ച്‌ രംഗത്തുവരുന്നത്‌.

ഇഡിക്ക്‌ മുന്നിലെത്തേണ്ട ചില ഇടപാടുകൾ അനിൽ അക്കര നടത്തിയിട്ടുണ്ടാവുമോ എന്നാണ്‌ കോൺഗ്രസ്‌ നേതാക്കൾ സംശയിക്കുന്നത്‌. ഇക്കാര്യം ഡിസിസിയോഗത്തിൽ ചർച്ചയായിരുന്നു.  തൃശൂർ ഡിസിസിയെ കൂടെ നിർത്താൻ അനിൽ അക്കര ശ്രമിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം നേതാക്കളും  ഇതിന്‌ അനുകൂലമല്ല. സഹകരണ ബാങ്കുകളെ പുകമറയിൽ നിർത്തി ഇടപാടുകാരിൽ ആശങ്കയുണ്ടാക്കുന്ന നിലപാടിനോട്‌ കോൺഗ്രസിലും എതിർപ്പുയർന്നു.

നല്ല നിലയിൽ പ്രവർത്തിക്കുന്ന ബാങ്കുകളേയും പ്രതികൂലമായി ബാധിക്കുന്ന നടപടി എതിർക്കണമെന്ന്‌ നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ്‌ നേതൃത്വം നൽകുന്ന ബാങ്കുകളേയും ഇത്‌ ബാധിക്കുന്നുണ്ടെന്ന്‌ ഇവർ പറഞ്ഞു. അനിൽ അക്കരയുടെ വ്യക്തിപരമായ താൽപ്പര്യത്തിന്‌ പാർടി വഴങ്ങരുതെന്ന്‌ ഒരു വിഭാഗം നേതാക്കൾ രേഖാമൂലം ഡിസിസിക്ക്‌ കത്ത്‌ നൽകിയിട്ടുണ്ട്‌. തൃശൂർ പാർലമെന്റ്‌ മണ്ഡലത്തിൽ ബിജെപിക്ക്‌ സഹായകമാകുന്ന നിലപാടാണ്‌ അനിൽ അക്കരയുടേതെന്നും അതിൽ ദുരൂഹതയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top