19 April Friday

വിളർച്ചയുള്ള കുട്ടികൾ കുറവ്‌ കേരളത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

തിരുവനന്തപുരം> രാജ്യത്ത്‌ വിളർച്ച ബാധിതരായ കുട്ടികൾ ഏറ്റവും കുറവ്‌ കേരളത്തിലെന്ന്‌ ദേശീയ കുടുംബാരോഗ്യ സർവേ. ആറുമാസംമുതൽ 59 മാസംവരെയുള്ള കുട്ടികളിൽ 39.4 ശതമാനമാണ്‌ വിളർച്ചയുള്ളവർ. കേരളത്തിൽ മാത്രമാണ്‌ ഇത്‌ 40 ശതമാനത്തിൽ താഴെയുള്ളത്‌.
ലഡാക്ക്‌ (92.5 ശതമാനം), ഗുജറാത്ത്‌ (79.7), മധ്യപ്രദേശ്‌ (72.7), രാജസ്ഥാൻ (71.5), ബിഹാർ (69.4), ഉത്തർപ്രദേശ്‌ (66.4), തമിഴ്‌നാട്‌ (57.4) എന്നീ സംസ്ഥാനങ്ങളിലാണ്‌ കൂടുതൽ കുട്ടികൾക്ക്‌ വിളർച്ചയുള്ളത്‌. ദേശീയ തലത്തിൽ ഇത്‌ 67.1 ശതമാനമാണ്‌.

കൂടാതെ 2015-–-16ലെയും 2019–--20ലെയും സര്‍വേ റിപ്പോര്‍ട്ടുകള്‍ താരതമ്യം ചെയ്യുമ്പോൾ ശിശുമരണം 5.6 ശതമാനത്തിൽനിന്ന്‌ 4.4 ശതമാനമായി കുറഞ്ഞു. നവജാതശിശുമരണം 4.4 ശതമാനത്തിൽനിന്ന്‌ 3.4 ശതമാനമായും കുറഞ്ഞു.

ദേശീയതലത്തിൽ ഇത്‌ യഥാക്രമം 35.2ഉം 24.9ഉമാണ്‌. പതിനഞ്ചിനും 49നും ഇടയിൽ പ്രായമുള്ള സ്‌ത്രീകളിൽ 36.3 ശതമാനംപേർ വിളർച്ചയുള്ളവരാണ്‌. ഈ പ്രായത്തിലുള്ള ഗർഭിണികളിൽ 31.4ഉം അല്ലാത്തവരിൽ 36.5 ശതമാനവുമാണ്‌ വിളർച്ച നിരക്ക്‌. പുരുഷൻമാരിൽ 17.8 ശതമാനമാണ്‌ വിളർച്ചയുള്ളവർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top