29 March Friday

ദുരിതപ്പെയ്‌ത്തിൽ പകച്ച്‌ ആന്ധ്രാപ്രദേശ്‌; 27 മരണം, നൂറിലധികം പേരെ കാണാനില്ല

വെബ് ഡെസ്‌ക്‌Updated: Saturday Nov 20, 2021

അമരാവതി > ആന്ധ്രാപ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 27 ആയി. 100ൽ അധികം പേരെ കാണാതായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌. ചിറ്റൂരിൽ ഒഴുക്കിൽപ്പെട്ട്‌ ഏഴ്‌ പേരും  ആനന്തപുരിൽ കെട്ടിടം തകർന്ന്‌ കുട്ടികളടക്കം നാല്‌ പേരും മരിച്ചു. കഡപ്പയിൽ മൂന്ന്‌ ബസുകൾ ഒഴുക്കിൽപ്പെട്ട്‌ കഴിഞ്ഞ ദിവസം 12 പേർ മരിച്ചിരുന്നു. സംഭവത്തിൽ 18 ഓളം പേരെ കണ്ടെത്താനുണ്ട്‌.

തിരുപ്പതിയിൽ നൂറുകണക്കിന്‌ ഭക്തരാണ്‌ കുടുങ്ങിക്കിടക്കുന്നത്‌. ക്ഷേത്രത്തിലേക്കുള്ള തിരുമല ഘട്ട് റോഡും നടപ്പാതയും അടച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. കടപ്പ വിമാനത്താവളം നവംബർ 25 വരെ അടച്ചിടും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top