14 September Sunday

വഴിയൊരുക്കി നാടൊപ്പം നിന്നു; ആൻമരിയ അമൃത ആശുപത്രിയിലെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023


കൊച്ചി> വഴിയൊരുക്കി നാടൊപ്പം നിന്നപ്പോൾ  ആൻമരിയയെന്ന പെൺകുട്ടിയേയും  വഹിച്ചുള്ള ആംബുലൻസ് 2മണിക്കൂർ 29 മിനിറ്റിൽ  കട്ടപ്പനയിൽനിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തി.  17 വയുസള്ള ആൻമരിയ്ക്ക് രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്.  ഉടനെ അടിയന്തിര ചികിത്സ നൽകാൻ എത്രയും വേഗം കൊച്ചി അമൃത ആശുപത്രിയിൽ എത്തിക്കുന്നതിനായി ഗതാഗതം ക്രമീകരിച്ച് വഴിയൊരുക്കാൻ പൊലീസ് തയ്യാറായി.

ആംബുലൻസിന് പോകുവാൻ വഴിയൊരുക്കി സഹകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിനും അഭ്യർഥിച്ചു. തുടർന്ന് കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയതിൽനിന്നും ആംബുലൻസ് പുറപ്പെട്ടു. നാട്ടുകാർ ഒരേ മനസോടെ വണ്ടിയൊതുക്കി വഴിയൊരുക്കിയതോടെ 133 കിലോമിറ്റർ 2 മണിക്കൂർ 39 മിനിറ്റിൽ ആൻ മരിയയെ അമൃത ആശുപത്രിയിൽ എത്തിക്കാനായി. സാധാരണ നാലുമണിക്കൂറിൽ അധികം സമയം വേണ്ടിവരുമായിരുന്ന ദൂരമാണ് രണ്ടരമണിക്കൂറിൽ താണ്ടിയത്.

KL 06 H 9844 നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കട്ടപ്പനയില്‍ ചെറുതോണി - തൊടുപുഴ - മുവാറ്റുപുഴ - വൈറ്റില വഴി യാണ്  അമൃത ആശുപത്രിയിലേക്ക് എത്തിയത്.  ട്രാഫിക് നിയന്ത്രിച്ച് ആംബുലന്‍സിന് പൊലീസ് വഴിയൊരുക്കി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top