29 March Friday

അമിത്‌ ഷായ്‌ക്ക്‌ തൃശൂരിൽ 
തണുത്ത സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023


തൃശൂർ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്ക്‌ തൃശൂരിൽ നൽകിയ സ്വീകരണത്തിന്‌ തണുത്ത പ്രതികരണം. സമീപ ജില്ലകളിൽനിന്നുവരെ ആളുകളെ ഇറക്കി തൃശൂർ തേക്കിൻകാട്‌ മൈതാനിയിൽ സംഘടിപ്പിച്ച ജനജക്തി റാലിയിലാണ്‌ അമിത്‌ ഷാ സംസാരിച്ചത്‌. അരലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന്‌ പറഞ്ഞ പരിപാടിക്കെത്തിയത്‌ അയ്യായിരത്തോളംപേർ മാത്രം. രാഷ്‌ട്രീയമായി ഒന്നും പറയാനില്ലാതെ, കേവലം കേന്ദ്രം സംസ്ഥാന സർക്കാരിന്‌ വിവിധ പദ്ധതികൾക്കായി അനുവദിച്ച ഫണ്ടുകളെക്കുറിച്ചുമാത്രമാണ്‌ സംസാരിച്ചത്‌.

70 വർഷമായി രാജ്യത്ത്‌ കോൺഗ്രസ്‌ സർക്കാരുകൾ നടപ്പാക്കിയതിൽ അധികം വികസന പ്രവർത്തനങ്ങൾ ഒമ്പതു വർഷത്തെ മോദിഭരണത്തിലുണ്ടായെന്ന്‌ അമിത്‌ഷാ അവകാശപ്പെട്ടു.  കോൺഗ്രസ്‌ ഇന്ത്യയെ പാതാളത്തോളം താഴ്‌ത്തിയപ്പോൾ, മോദി അതിനെ ഉയർത്തി. 2024ൽ മോദിക്ക്‌ ഒരു അവസരംകൂടി നൽകിയാൽ ഇന്ത്യ വികസിതവും സുരക്ഷിതവുമായിമാറുമെന്നും അമിത്‌ഷാ അവകാശപ്പെട്ടു.കേരളത്തിലെ ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ ബിജെപിസർക്കാർ നിരോധിച്ചു.   മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവരും മോദിയെ പിന്തുണയ്‌ക്കണമെന്ന്‌  അമിത്‌ ഷാ ഉറക്കെ പ്രഖ്യാപിച്ചിട്ടും സദസ്സ്‌ കാര്യമായി പ്രതികരിച്ചില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top