25 April Thursday

എരൂരിലും ആലുവയിലും അംബേദ്‌കർ ഗ്രാമം

സ്വന്തം ലേഖകർUpdated: Sunday Sep 20, 2020


തൃപ്പൂണിത്തുറ/ആലുവ  > അംബേദ്കർ സ്വാശ്രയ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി എരൂർ എസ്‌എംപി കോളനിയിലും ആലുവ  മലയംകാട് എസ്‌സി  കോളനിയിയിലും നിർമാണം പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമം മന്ത്രി എ കെ ബാലൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്‌തു.

എം സ്വരാജ് എംഎൽഎയുടെ ശുപാർശപ്രകാരം നടന്ന ഒരുകോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ എരൂർ എസ്‌എംപി കോളനിക്ക് പുതിയ രൂപവും ഭാവവും നൽകി.വീടുകളുടെ അറ്റകുറ്റപ്പണി, ശുചിമുറി നിർമാണം, റോഡുനിർമാണം, ഓഡിറ്റോറിയം, കമ്യൂണിറ്റി ഹാൾ നവീകരണം, വാട്ടർ ടാങ്ക് സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പദ്ധതിവഴി പൂർത്തീകരിച്ചു.  ചടങ്ങിൽ എം സ്വരാജ് എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ ചന്ദ്രികാദേവി, വൈസ്‌ ചെയർമാൻ ഒ വി സലിം, നിഷ രാജേന്ദ്രൻ, ഷീന ഗിരീഷ്, വി കെ ജഷീർ, കെ കെ മോഹനൻ, കെൽ മാനേജർ പി എ സുധീരൻ, എം എസ് സുനിൽ എന്നിവർ സംസാരിച്ചു.

ആലുവയിൽ നടന്ന ചടങ്ങിൽ ജോൺ ഫെർണാണ്ടസ് എംഎൽഎ  സംസാരിക്കുന്നു

ആലുവയിൽ നടന്ന ചടങ്ങിൽ ജോൺ ഫെർണാണ്ടസ് എംഎൽഎ സംസാരിക്കുന്നു

ആലുവ  കീഴ്മാട് മലയംകാട് എസ്‌സി  കോളനിയിലാണ് ജോൺ ഫെർണാണ്ടസ് എംഎൽഎ ഒരുകോടി രൂപ ചെലവഴിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. ഒരുകോടി രൂപയുടെ വികസന പ്രവർത്തനംവഴി ഗ്രാമത്തിന്റെ മുഖഛായ മാറ്റി. വീടുകളുടെ മേൽക്കൂര മാറ്റുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി 27 ലക്ഷം രൂപ വിനിയോഗിച്ചു. 26 കുടുംബങ്ങൾ  ഗുണഭോക്താക്കളായി. സംരക്ഷണഭിത്തി നിർമാണം 17 കുടുംബങ്ങൾക്ക് പ്രയോജനപ്പെട്ടു. നാല് കുടുംബങ്ങൾക്ക് പുതിയ ശുചിമുറി നിർമിച്ചു. പട്ടികജാതി ആവാസ കേന്ദ്രത്തിൽ വിവിധ ഭാഗങ്ങളിലായി ഏഴ് സോളാർ ലൈറ്റുകൾ സ്ഥാപിച്ചു. വീടുകൾക്കിടയിലുള്ള ഇടറോഡുകൾ കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. കദളി ആശ്രമം, അയ്യംകുഴി അമ്പലം, എസ്എൻ ഗിരി ലൈബ്രറി ഭാഗങ്ങളിലെ കാനനിർമാണം മഴവെള്ള നീരൊഴുക്ക് സുഗമമാക്കി. ചടങ്ങിൽ  മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി. ഡെപ്യൂട്ടി സ്പീക്കർ വി ശശി മുഖ്യാതിഥിയായി.  ജോൺ ഫെർണാണ്ടസ് എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. അൻവർ സാദത്ത് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ എ രമേശ്, പി കെ രമേശൻ, പട്ടികജാതി വികസന ഓഫീസർ എം എസ് സുനിൽ, വികസന സമിതി കൺവീനർ എം കെ ഷിബു,  വാർഡ് അംഗം ബീന ബാബു  എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top