19 April Friday

അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശം

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

കോട്ടയം > കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ നിർദേശം. കോളേജിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസിന് നിർദേശം നൽകി. കോളേജ് മാനേജ്മെന്റ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം.

എൻജിനിയറിങ് വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ ആത്മ​ഹത്യയെ തുടർന്ന് കോളേജിൽ വിദ്യാർഥികൾ വ്യാപകമായ പ്രതിഷേധം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോളേജ് അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്. കോളേജിന്‍റെ പ്രവർത്തനം തടസപ്പെടുത്തുന്നുവെന്നും സംരക്ഷണം വേണമെന്നുമായിരുന്നു ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top