29 March Friday

ആലപ്പി രംഗനാഥിന് നാടിന്റെ യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

കോട്ടയം > ഗാനരചിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന് (72) കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കോവിഡ് പോസറ്റീവായതിനാൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഏറ്റുമാനൂർ ഓണം തുരുത്തിലുള്ള സരോജനി വിലാസം വീട്ടുവളപ്പിൽ സംസ്‌കാരം നടന്നു. ചിതയ്‌ക്ക് മകൻ ജയപ്രമോദ് തിരികൊളുത്തി.

സഹരണമന്ത്രി വി എൻ വാസവൻ സർക്കാരിന് വേണ്ടി ആദരാജ്ഞലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയും ജില്ലാ ഭരണകൂടത്തിന് വേണ്ടിയും പുഷ്‌പചക്രം സമർപ്പിച്ചു. ചടങ്ങിൽ മന്ത്രിയെ കൂടാതെ തഹസിൽദാർ ലിറ്റിമോൾ തോമസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ അരുൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ശബരിമല മകരവിളക്ക് ദർശനത്തിന് ശേഷം വീട്ടിലെത്തി വിശ്രമത്തിലായിരുന്നു. ഞായറാഴ്ച രാവിലെ കോട്ടയത്തെ സ്റ്റുഡിയോയിൽ എത്തി റിക്കാർഡിങ്‌ ജോലികൾ പൂർത്തിയാക്കിയിരുന്നു. ഈ  സമയത്ത് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ്‌ കോവിഡ് പോസറ്റീവ് സ്ഥിരീകരിക്കുന്നത്. തുടർന്ന് ക്വാറന്റീനിൽ ഇരിക്കാനായി ഓണംതുരുത്തിലെ വീട്ടിലേക്ക് മടങ്ങി. എന്നാൽ രാത്രി ഒമ്പതരയോടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. ബന്ധുക്കൾ അടുത്തുള്ളപ്പോഴാണ് മരണം സംഭവിച്ചതിനാൽ പോസ്റ്റ് മാർട്ടം നടത്തിയില്ല. തുടർന്ന് മൃതദേഹം മോർച്ചിറിയിൽ സൂക്ഷിച്ചു. തിങ്കളാഴ്‌ച ഒരു മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം രണ്ട് മണിയോടെ സംസ്‌കരിച്ചു.

രണ്ട് വർഷമായി സംഗീത ഗവേഷണ രംഗത്ത് സജീവമായിരുന്ന അദ്ദേഹം ത്യാഗരാജസ്വാമികളുടെ പാത പിന്തുടർന്ന് മലയാളത്തിൽ പഞ്ചരത്ന കൃതികൾ അവതരിപ്പിച്ചു പുതിയ തുടക്കമിട്ടു. 72 മേളകർത്താരാഗങ്ങൾ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തി കർണ്ണാടക സംഗീത ആചാര്യൻമാരെ പ്രകീർത്തിച്ചു കൊണ്ട് എഴുതിയ   മലയാള കീർത്തനങ്ങളുടെ അരങ്ങേറ്റം ആലപ്പുഴ നടത്താൻ ഇരിക്കുകയായിരുന്നു അന്ത്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top