20 April Saturday

ഇന്ത്യൻ ഫെഡറലിസം, ഗവർണർമാരുടെ അധികാരങ്ങൾ; ലോയേഴ്‌സ് യൂണിയൻ സംവാദ പരമ്പര

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

തിരുവനന്തപുരം> ബിജെപി ഇതര പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന എല്ലാ സംസ്ഥാനനങ്ങളിലും ഗവർണറും സർക്കാരുകളും തമ്മിൽ തുറന്ന ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യൻ ഫെഡറലിസം, ഗവർണർമാരുടെ അധികാരങ്ങൾ എന്നിവ സംബന്ധിച്ച് ആൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മറ്റി സംവാദങ്ങൾ സംഘടിപ്പിക്കുന്നു.  

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്ന് ന​ഗരങ്ങളിലാണ് സംവാദങ്ങൾ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം എകെജി ഹാളിൽ 30ന് വൈകുന്നേരം നാലിന് നടക്കുന്ന പരിപാടി ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം ചെയ്യും. ഒക്ടോബർ ഒന്നിന് കൊച്ചി ടൗൺ ഹാളിൽ മന്ത്രി പി രാജീവും ഒക്ടോബർ അഞ്ചിന് കോഴിക്കോട് മുതലക്കുളത്ത് ജസ്റ്റിസ് എച്ച് എസ് നാഗ് മോഹനും സംവാദം ഉദ്ഘാടനം ചെയ്യുമെന്ന് ആൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി പി പ്രമോദ് അറിയിച്ചു.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top