28 March Thursday

സി പി സുധാകര പ്രസാദിന് അനുശോചനം: ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ യോഗം ചേര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

കൊച്ചി> കേരളത്തിലെ മുന്‍ അഡ്വക്കേറ്റ് ജനറലും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായിരുന്ന സി പി സുധാകര പ്രസാദിന്റെ നിര്യാണത്തില്‍ അനുശോചിക്കാന്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് യോഗം ചേര്‍ന്നു. യോഗത്തില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് സി പി പ്രമോദ് അധ്യക്ഷത വഹിച്ചു.

 ഈ യോഗത്തില്‍ അഡ്വക്കേറ്റ് ഗോപാലകൃഷ്ണകുറുപ്പ്, ഉപലോകായുക്ത റിട്ട: ജസ്റ്റിസ്  ബാബു മാത്യു പി ജോസഫ്, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ജയചന്ദ്രന്‍, സ്റ്റേറ്റ് അറ്റോര്‍ണി എന്‍  മനോജ് കുമാര്‍, ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് എന്‍ അനില്‍കുമാര്‍, ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ: ബി  രാജേന്ദ്രന്‍, മുന്‍ അഡീ. അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍, ബാര്‍ കൗണ്‍സില്‍ ട്രഷറര്‍ അഡ്വ. കെ കെ നാസര്‍, ബാര്‍ കൗണ്‍സില്‍ മെമ്പറും ലോ അക്കാദമി ഡയറക്ടറുമായ അഡ്വ. എന്‍ നാഗരാജന്‍,ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ദേശീയ സെക്രട്ടേറിയറ്റ് മെമ്പറായ അഡ്വ. ലത ടി തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. സി ഇ ഉണ്ണികൃഷ്ണന്‍ സ്വാഗതവും അഡ്വ:  ടി പി രമേശ് നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top