25 April Thursday

കിസാന്‍ സഭ ദേശീയ സമ്മേളനം: കൊടിമരം കയ്യൂരില്‍ നിന്നും പ്രയാണം തുടങ്ങി

സ്വന്തം ലേഖകന്‍Updated: Friday Dec 9, 2022

തൃശൂരില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ ദേശീയ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകയുടെ കൊടിമരം കയ്യൂര്‍ രക്തസാക്ഷി നഗറില്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഇ പി ജയരാജന്‍ സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളിക്കും സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഷൗക്കത്തിനും കൈമാറുന്നു

കയ്യൂര്‍> തൃശൂരില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ ദേശീയ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയില്‍ കയ്യൂരിന്റെ വീര്യം പാറിപ്പറക്കും. കര്‍ഷക പോരാട്ടത്തിന്റെ വീരേതിഹാസ ഭൂമിയില്‍ നിന്നും സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകയുടെ കൊടിമരം വ്യാഴം വൈകിട്ട് പ്രയാണം തുടങ്ങി.

നൂറുകണക്കിന് കര്‍ഷകരുടെ മുദ്രാവാക്യം വിളിയോടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെ ആവേശം നിറഞ്ഞ അന്തരീക്ഷത്തില്‍, കയ്യൂര്‍ രക്തസാക്ഷി നഗറില്‍ നിന്നും കിസാന്‍സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഇ പി ജയരാജന്‍ കൊടിമരം കൈമാറി. സംസ്ഥാന സെക്രട്ടറിയും ജാഥാ ലീഡറുമായ വത്സന്‍ പനോളി, സംസ്ഥാന വൈസ് പ്രസിഡന്റും ജാഥാ മാനേജറുമായ വി എം ഷൗക്കത്ത് എന്നിവര്‍ ഏറ്റുവാങ്ങി.

കയ്യൂര്‍ രക്തസാക്ഷി മഠത്തില്‍ അപ്പുവിന്റെ മൂത്ത സഹോദരി ചെമ്മരത്തിയുടെ മകള്‍ ജാനകിയുടെ മകന്‍ മേലാടത്ത് ചന്ദ്രശേഖരന്‍ സൗജന്യമായി നല്‍കിയ പ്ലാവിലാണ് കൊടിമരം തീര്‍ത്തത്.  ശില്‍പി ഉണ്ണി കാനായിയും സംഘവുമാണ് കൊടിമരം രൂപകല്‍പ്പന ചെയ്തത്. രക്തസാക്ഷി നഗറില്‍ നടന്ന പൊതു സമ്മേളനം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ അധ്യക്ഷനായി.

സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, ജാഥാ ലീഡര്‍ വത്സന്‍ പനോളി, മാനേജര്‍ വി എം ഷൗക്കത്ത്, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി ജനാര്‍ദനന്‍, സംസ്ഥാന കമ്മിറ്റിയംഗം ടി പി ശാന്ത, സിപിഐ എം ഏരിയാ സെക്രട്ടറി കെ സുധാകരന്‍, സി കുഞ്ഞികൃഷ്ണന്‍, എം വി കോമന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.  സംഘാടക സമിതി കണ്‍വീനര്‍ എം ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ബൈക്ക് റാലിയുടെ അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി, ജാഥ ആദ്യദിനം കാലിക്കടവില്‍ സമാപിച്ചു. വെള്ളിമുതല്‍ കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top