24 April Wednesday

കണ്ണൂർ സർവകലാശാല മുൻ പിവിസി അലക്‌സാണ്ടർ കാരയ്ക്കൽ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 13, 2022

തിരുവല്ല> മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അസോസിയേഷൻ മുൻ സെക്രട്ടറിയും കണ്ണൂർ സർവകലാശാല മുൻ പ്രോ- വൈസ് ചാൻസലറുമായിരുന്ന കാരയ്ക്കൽ കല്ലൂപ്പാറ ചക്കുംമൂട്ടിൽ ഡോ. അലക്സാണ്ടർ കാരയ്ക്കൽ (81)അന്തരിച്ചു. സംസ്‌കാരം തിങ്കൾ പകൽ  രണ്ടിന് കാരയ്ക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഞായർ പകൽ  മൂന്നിന്‌  കാരയ്ക്കലിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. പ്രമുഖ വിദ്യാഭ്യാസ ചിന്തകനും പ്രഭാഷകനുമായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: പൂവത്തൂർ കൊല്ലത്താക്കൽ തോട്ടത്തിൽ കുടുംബാംഗം വൽസ അലക്സാണ്ടർ (തിരുവല്ല എസ് സി എസ് ഹൈസ്കൂൾ മുൻ അധ്യാപിക,  വെൺമണി മർത്തോമ്മാ ഹൈസ്കൂൾ പ്രധാന അധ്യാപിക). മക്കൾ: ബിന്ദു റിയ അലക്സ് (തിരുവനന്തപുരം), ബിഞ്ചു അലക്സാണ്ടർ (യുഎസ്എ). മരുമക്കൾ: കോശി കെ അലക്സ് ( ആർക്കിടെക്ട് ), ദീപ പണിക്കർ (യുഎസ്എ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top