16 September Tuesday

വിമുക്തഭടനും ഭാര്യാസഹോദരന്റെ കുഞ്ഞും വേമ്പനാട്ടുകായലിൽ മരിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2023

ആലപ്പുഴ> കലവൂരില്‍ വിമുക്തഭടനെയും ഭാര്യാസഹോദരന്റെ ഒന്നര വയസ്സുള്ള കുഞ്ഞിനെയും വേമ്പനാട്ടുകായലിൽ മരിച്ച നിലയിൽ. ആര്യാട് പഞ്ചായത്ത്‌ ഏഴാം വാർഡ് ശിവകൃപയിൽ ഗോപകുമാർ (51), ആര്യാട് പോത്തശേരി അനിൽകുമാറിന്റെയും അശ്വതി യുടെയും മകൾ മഹാലക്ഷ്‌മി എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഞായർ രാത്രി 10. 45 ഓടെയാണ് സംഭവം. വൈകിട്ട് 6.30 ഓടെ ഗോപകുമാർ കുഞ്ഞിനേയും എടുത്ത് പുറത്തേക്ക് പോയതാണ്. രാത്രി വൈകിയും തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹങ്ങൾ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

എറണാകുളത്ത് സെക്കൂരിറ്റി ജോലിക്കാരനായ ഗോപകുമാർ  ജോലി കഴിഞ്ഞു വന്നാൽ കുഞ്ഞിനേയും കൂട്ടി പുറത്ത് പോകുന്ന പതിവുണ്ടായിരുന്നു. അനിൽകുമാർ- അശ്വതി ദമ്പതികൾക്ക്  ആറു വർഷത്തിന് ശേഷം ജനിച്ച കുഞ്ഞാണ് മഹാലക്ഷ്മി. ഗോപന്റെ ഭാര്യ: ജ്യോതിലക്ഷ്മി. മക്കൾ: അഭിരാമി, ആദർശ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top