16 April Tuesday

ആലപ്പുഴയിൽ ഡിവൈഎഫ്‌ഐക്ക്‌ ജില്ലാ ആസ്ഥാനമന്ദിരം; പി ബിജു സ്‌മാരക 
യൂത്ത്‌ സെന്റർ ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ചൊവ്വാഴ്ച 
ഉദ്ഘാടനംചെയ്യുന്ന ​ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസ്

ആലപ്പുഴ > ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ആസ്ഥാന മന്ദിരമായ പി ബിജു സ്‌മാരക യൂത്ത്‌ സെന്റർ ചൊവ്വാഴ്‌ച ഉദ്ഘാടനം ചെയ്യുമെന്ന്‌ ജില്ല പ്രസിഡന്റ്‌  ജെയിംസ് ശാമുവേൽ, സെക്രട്ടറി ആർ രാഹുൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രഥമ ദേശീയ പ്രസിഡന്റും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ തിരുവമ്പാടി ജങ്‌ഷനിൽ വൈകിട്ട്‌ നാലിന്‌  യൂത്ത് സെന്റർ ഉദ്ഘാടനം ചെയ്യും.
 
ഭഗത്‌സിങ് സ്‌മാരക ലൈബ്രറി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ എംഎൽഎയും കൂത്തുപറമ്പ്‌ സ്‌മാരക ഹാൾ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം എംപിയും ഉദ്‌ഘാടനംചെയ്യും. പി ബിജുവിന്റെ ഫോട്ടോ സംസ്ഥാന സെക്രട്ടറി വി കെ സനോജ് അനാച്ഛാദനംചെയ്യും. സുവനീർ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫിന്‌ നൽകി സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പ്രകാശിപ്പിക്കും.
 
തിരുവമ്പാടി ജങ്ഷന്‌ സമീപത്തെ ഇരുനില യൂത്ത്‌ സെന്ററിൽ ഭഗത്‌സിങ് സ്‌മാരക ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്‌. ജില്ലയിലെ പ്രവർത്തകർ സമാഹരിച്ച അയ്യായിരത്തിലധികം പുസ്‌തകങ്ങൾ ലൈബ്രറിയിലുണ്ട്‌. ജില്ലാ പ്രസിഡന്റ്‌ ജയിംസ്‌ ശാമുവേൽ അധ്യക്ഷനാകും. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ്‌ സുജാത, ജി സുധാകരൻ എന്നിവർ മുഖ്യാതിഥികളാണ്‌. അജ്മ‌ൽ ഹസൻ, ജി ശ്രീജിത് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top