26 April Friday

ആലുവയിൽ പുതിയ ജലശുദ്ധീകരണശാല വേണം: അക്വ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

കൊച്ചി> ആലുവയിൽ പുതിയ ജലശുദ്ധീകരണശാല വേണമെന്നും തിരുവന്തപുരം, കൊച്ചി കോർപറേഷനുകളിലെ എഡിബി പദ്ധതി സുതാര്യമായി നടപ്പാക്കണമെന്നും അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) ഇടുക്കി, എറണാകുളം സംയുക്‌ത ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജൽ ജീവൻ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുക, സോഫ്റ്റ്‌വെയർ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

സമ്മേളനം സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഹി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പ്രകാശ്‌ ചന്ദ്രൻ, പി വി ഉണ്ണിക്കൃഷ്ണൻ, എ പി സുധീരഥൻ, കെ സുരേഷ്, പ്രദീപ്‌ വർഗീസ്‌ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ അക്വ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ്‌ സന്തോഷ് കുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പ്രകാശ്‌ ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

പ്രസിഡന്റായി മുഹമ്മദ്‌ ഷാഹിയെയും സെക്രട്ടറിയായി അബ്‌ദുൽ സത്താറിനെയും തെരഞ്ഞെടുത്തു. പി കെ വിനോദ്‌കുമാർ (ട്രഷറർ), കെ ആർ പ്രേമൻ, പി ജെ ജെയിൻ (ജോയിന്റ്‌ സെക്രട്ടറിമാർ), ഷാനു പോൾ, കെ ആർ രശ്‌മി (വൈസ് പ്രസിഡന്റുമാർ) എന്നിവരാണ്‌ മറ്റ്‌ ഭാരവാഹികൾ. വി കെ  ജയശ്രീ ചെയർപേഴ്‌സണും ഷിയ വിബി കൺവീനറുമായി വനിതാ സബ് കമ്മിറ്റിയും രൂപീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top