കാലടി > ഡോ. ജെ ആന്റണി കലാസാംസ്‌കാരികപഠന കേന്ദ്രത്തിന്റെ പ്രഥമ അക്ഷരശ്രീ ചെറുകഥാ പുരസ്‌കാരം കഥാകൃത്ത് വി ദിലീപിന്. 'ചാത്തുനമ്പ്യാർ' എന്ന ചെറുകഥാസമാഹാരത്തിനാണ് അവാർഡ്.
15551 രൂപയും പ്രശസ്‌തി പത്രവുമുൾപ്പെടുന്ന പുരസ്‌കാരം 17 ന് തിരുവനന്തപുരം കരുംകുളം പുതിയതുറ പഠനകേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അഡ്വ. ആൻ്റണി രാജു സമ്മാനിക്കും. തൃശൂർ പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജേണലിസം അധ്യാപകനാണ് വി ദിലീപ്. കാലടി യോർദ്ധാനാപുരം സ്വദേശിയാണ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..