18 April Thursday

ആസൂത്രിത ആക്രമണം: ‘വൻ ശബ്ദം, കെട്ടിടം തകരുംപോലെ തോന്നി’

സ്വന്തം ലേഖകൻUpdated: Friday Jul 1, 2022

എകെജി സെൻററിലേക്ക്‌ ബോംബെറിഞ്ഞ ആളുടെ സിസിടിവി ദൃശ്യം

തിരുവനന്തപുരം> ‘വൻ ശബ്ദം കേട്ടു. കെട്ടിടം തകരുന്നപോലെ’. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതിയുടെ വാക്കുകളിലുണ്ട്‌ എ കെ ജി സെന്ററിന്‌ നേർക്കുണ്ടായ ബോംബാക്രമണത്തിന്റെ തീവ്രത. സംഭവം നടക്കുമ്പോൾ സെന്ററിനകത്ത്‌ ശ്രീമതിയുണ്ടായിരുന്നു.

‘ഞാൻ ഉറങ്ങിയിരുന്നില്ല. ടിവിയിൽ വാർത്തകളൊക്കെ കണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ്‌ ഭീകരമായ ശബ്ദം കേട്ടത്‌. എല്ലാവരും നടുങ്ങി. നോക്കുമ്പോൾ പുക ഉയരുന്നുണ്ടായിരുന്നു. അകത്തേക്ക്‌ എത്താതെ പുറത്തുവച്ച്‌ തന്നെ പൊട്ടിത്തെറിച്ചതുകൊണ്ടാണ്‌ അക്രമിയുടെ ലക്ഷ്യം പാളിയത്‌’’–- ശ്രീമതി പറഞ്ഞു. ശ്രീമതിയും മറ്റുള്ളവരും ഓടിയെത്തുമ്പോഴേക്കും അക്രമി കടന്നുകളഞ്ഞിരുന്നു.

ആസൂത്രിതമായിരുന്നു ആക്രമണം. ഇരുചക്ര വാഹനത്തിലാണ്‌ അക്രമിയെത്തിയത്‌. ആദ്യമെത്തി പരിസരം നിരീക്ഷിച്ചു. മറ്റുചില വാഹനങ്ങളുടെ സാന്നിധ്യം ഉൾപ്പെടെ സാഹചര്യം അനുകൂലമല്ലാത്തതിനാൽ ആ സമയം ആക്രമണത്തിന്‌ മുതിർന്നില്ല. എന്നാൽ തൊട്ടുപിന്നാലെ കണക്കുകൂട്ടിയ അവസരമൊത്ത നിമിഷത്തിൽ സെന്റർ ലക്ഷ്യമിട്ട്‌ ബോംബെറിയുകയായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top