20 April Saturday

എ കെ ജി സെന്റർ ബോംബേറ്‌ ; പ്രതിയെ തിരിച്ചറിഞ്ഞു ; പിന്നിൽ കോൺഗ്രസ്‌

സുജിത്‌ ബേബിUpdated: Monday Sep 12, 2022


തിരുവനന്തപുരം
എ കെ ജി സെന്ററിൽ ബോംബെറിഞ്ഞ പ്രതി കോൺഗ്രസ്‌ നേതാക്കളുടെ നിർദേശപ്രകാരം യൂത്ത്‌ കോൺഗ്രസുകാർ ഏർപ്പെടുത്തിയ ആളാണെന്ന്‌ പൊലീസ്‌ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യത്തിന്റെ ശാസ്‌ത്രീയ പരിശോധനയിലാണ്‌ പ്രതിയെ ഉറപ്പിച്ചത്‌. ജൂൺ 30ന്‌ രാത്രിയാണ്‌ സ്കൂട്ടറിലെത്തിയ പ്രതി എ കെ ജി സെന്ററിലേക്ക്‌ സ്ഫോടകവസ്തു എറിഞ്ഞത്‌. ആദ്യം ലഭിച്ച സിസിടിവി ദൃശ്യം വ്യക്തമായിരുന്നില്ല. ഇത്‌ ശാസ്ത്രീയ പരിശോധനയ്‌ക്ക്‌ അയച്ചു. സ്ഫോടകവസ്തു വാങ്ങിയത്‌ എവിടെനിന്ന്‌, കൈമാറിയത്‌ ആര്‌  തുടങ്ങിയ വിവരത്തിലും സൂചനയുണ്ട്‌. ഇത്‌ വ്യക്തമായാൽ ഉടൻ അറസ്റ്റുണ്ടാകും. പ്രതിയുടെ ഫോൺ സംഭവസമയം ഓഫായിരുന്നു. അക്രമം കഴിഞ്ഞ്‌ ഓൺചെയ്‌ത്‌ കൂട്ടുപ്രതിയുമായി സംസാരിച്ചതിന്റെ ഡിജിറ്റൽ തെളിവും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷക സംഘത്തിന്റെ പക്കലുണ്ട്‌. കോൺഗ്രസ്‌ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ്‌ ബോംബെറിഞ്ഞത്‌ എന്ന്‌ വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന. പൊലീസ്‌ ഒരാളെ അറസ്റ്റ്‌ ചെയ്യുമെന്നും അയാൾ സ്ഥലത്തില്ലായിരുന്നുവെന്ന്‌ തെളിയിക്കുമെന്നുമാണ്‌ സുധാകരൻ പറഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top