23 April Tuesday

എകെജി സെന്റർ ആക്രമണം; തിരുവനന്തപുരത്തെ വനിതാ നേതാവിനെയും ചോദ്യംചെയ്യും

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

തിരുവനന്തപുരം > എകെജി സെന്റർ ആക്രമണ കേസിൽ അറസ്‌റ്റിലായ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ ജിതിന്റെ സുഹൃത്തുക്കളെയും ചോദ്യംചെയ്യും. തലസ്ഥാനത്തെ കോൺഗ്രസ്‌ വനിതാ നേതാവിനെ ചോദ്യംചെയ്യാനാണ്‌ നീക്കം. പ്രതി ജിതിന്‌ സ്‌കൂട്ടർ എത്തിച്ച്‌ നൽകിയത്‌ രാഷ്‌ട്രീയക്കാരിയായ ഈ സുഹൃത്താണെന്നാണ്‌ പൊലീസിന്‌ ലഭിച്ച വിവരം. കഴക്കൂട്ടം മേനംകുളം ജിതിന്റെ ഉടമസ്ഥതയിൽ ഉള്ള ലോഡ്‌ജിൽ വെച്ചാണ് ആക്രമണ ഗൂഢാലോചന നടന്നതെന്നും വ്യക്തമായിട്ടുണ്ട്‌.

പ്രതിയാക്കണോയെന്നതില്‍ തീരുമാനം ചോദ്യം ചെയ്യലിന് ശേഷമായിരിക്കും. ആക്രമണ ഗൂഡാലോചനയില്‍ മറ്റ് രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കൂടി പങ്കെന്നും നിഗമനമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top