23 April Tuesday

പ്രതിയിലെത്താൻ റൂട്ട്‌ മാപ്പും

സുജിത്‌ ബേബിUpdated: Sunday Sep 25, 2022

തിരുവനന്തപുരം
എ കെ ജി സെന്റർ ആക്രമിക്കാൻ യൂത്ത്‌ കോൺഗ്രസ്‌ നേതാവ് ജിതിന്‍ എത്തിയ വഴിയുടെ റൂട്ട്‌ മാപ്പ്‌ പൊലീസ്‌ ശേഖരിച്ചു. സിസിടിവി ദൃശ്യവും ടവർ വിവരവും കേന്ദ്രീകരിച്ചാണ്‌ ഇത് തയ്യാറാക്കിയത്. മെഡിക്കൽ കോളേജ്‌ ഭാഗത്തുനിന്ന്‌ ലോകോളേജ്‌ വഴിയിലൂടെയാണ് ഇയാള്‍ സ്ഫോടകവസ്തു നിറച്ച കാറുമായി എത്തിയത്‌. ഗൗരീശപട്ടത്തുവച്ച്‌ സുഹൃത്തായ വനിതാ നേതാവ്‌ കൈമാറിയ സ്കൂട്ടറിലായി യാത്ര.

മെഡിക്കൽ കോളേജിനടുത്ത് തമ്പുരാൻമുക്കിൽനിന്ന് യാത്ര തുടങ്ങിയ ജിതിൻ ജോയ്‌സ്‌ മ്യൂസിക്കൽസിനടുത്തുനിന്ന് കുന്നുകുഴി ഭാഗത്തേക്ക് തിരിഞ്ഞു. കുന്നുകുഴി ആർസി ജങ്‌ഷനിൽനിന്ന്‌ മുന്നോട്ട്‌ വന്ന്‌ സ്പാർക്ക്‌ ഓഫീസിനു സമീപത്തെ റോഡിലൂടെയാണ്‌ എ കെ ജി സെന്ററിന്‌ അടുത്തെത്തിയത്‌. കൃത്യം നിർവഹിച്ച് തിരികെ കുന്നുകുഴി ആർസി ജങ്‌ഷന്‍ വഴി തമ്പുരാൻമുക്കിലേക്ക് പോയി. ഗൗരീശപട്ടത്ത് യാത്ര അവസാനിപ്പിച്ചു. തുടർന്നാണ്‌ കാറിലേക്ക്‌ മാറിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top