26 April Friday

എകെജി സെൻററിലേക്കുള്ള ബോംബാക്രമണം ആസൂത്രിതം;പിന്നിൽ കോൺഗ്രസ്‌: ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

തിരുവനന്തപുരം> എകെജി സെന്‍ററിന് നേരെ നടന്ന ബോംബാക്രമണം തികച്ചും ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന കൺവീനർ ഇ പി ജയരാജൻ. എകെജി സെന്‍ററിലെ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് എന്ന് സംശയിക്കുന്നു. എകെജി സെന്‍ററിന് നേരെ തന്നെ ആക്രമണം നടത്തുക എന്ന് ലക്ഷ്യം വെച്ചുകൊണ്ട് തന്നെ ആണ് ആക്രമണം നടന്നത് അതുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങൾ അന്വേഷിച്ച് പരിശോധിക്കേണ്ടത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

നടന്നത് ഒരു ഭീകരപ്രവർത്തനം തന്നെയാണ് അത് കോൺഗ്രസ് തന്നെയാണ് ചെയ്തത്.. കോൺഗ്രസ് അറിയാതെ ഇത്തരം സംഭവങ്ങൾ ഒന്നും നടക്കില്ലെന്നും ഇത് സെമി കേഡറിന്റെ പുതിയപതിപ്പായി കണക്കാക്കാമെന്നും അല്ലെങ്കിൽ ഈ പ്രവർത്തികൾ ഇത്തരത്തിൽ പോകില്ലെന്നും കുറച്ചു കാലങ്ങളായി അവർ പ്രകോപനം സൃഷ്ട്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top