18 April Thursday

എ കെ ജി സെന്റർ ആക്രമണം: ജിതിന് ചോക്ലേറ്റ് പോലെ എന്തോ കൊടുത്തു, വിചിത്ര ന്യായീകരണവുമായി സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

കൊച്ചി > സിപിഐ എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എ കെ ജി സെന്റർ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ്  നേതാവിനെ സംരക്ഷിക്കാൻ വിചിത്ര ന്യായീകരണവുമായി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ രം​ഗത്ത്. മുമ്പ്‌ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകനായ ചെറുപ്പക്കാരനെ എസ്‌‌പിയുടെ മുന്നിലിരുത്തി ചോക്ലേറ്റ്‌ പോലെ എന്തോ സാധനം കൊടുത്ത്‌ അവന്റെ ബോധ മനസ്സിനെ തള്ളി വായിൽ തോന്നിയത്‌ പറയിച്ച്‌ കൊണ്ടു പോയിട്ടുണ്ട്‌. എകെജി സെന്റർ ബോംബാക്രമണ കേസിൽ അറസ്‌റ്റിലായ ജിതിനും പൊലീസ്‌ ഇതു പോലെ ചോക്ലേറ്റ്‌ നൽകിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

എ കെ ജി സെന്റർ ആക്രമണത്തിൽ പ്രവർത്തകരെ പ്രതിയാക്കിയാൽ കോൺഗ്രസ് നോക്കിയിരിക്കില്ല. തീക്കൊള്ളികൊണ്ട് തലചൊറിയരുത്. കസ്‌റ്റഡിയിലെടുത്ത പ്രവർത്തകനെ വിട്ടയച്ചില്ലെങ്കിൽ വെള്ളിയാഴ്‌ച പൊലീസ്‌ സ്റ്റേഷനിലേക്ക്‌ മാർച്ച് നടത്തുമെന്നും സുധാകരൻ മാധ്യമങ്ങളോട്‌ പറഞ്ഞു. ഭാരത് ജോഡോ യാത്രാ പ്രചാരണത്തിന് ആർഎസ്‌എസ്‌ നേതാവ്‌ വി ഡി സവർക്കറുടെ ഫോട്ടോ വച്ചത്‌ യാദൃച്ഛികമെന്നും ഗൂഗിളിൽ ചിത്രം തെരഞ്ഞപ്പോൾ പറ്റിയ പിശകാണ്  കാരണമെന്നും സുധാകരൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top