29 March Friday

നാട്ടിലിറങ്ങുന്ന മൃഗങ്ങളെ കാടുകയറ്റാൻ സംവിധാനം: വനംമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

തിരുവനന്തപുരം> നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വനത്തിലേക്ക്‌ തുരത്താനും സ്ഥിരം ശല്യക്കാരായ മൃഗങ്ങളെ പിടികൂടി കൂട്ടിലടയ്‌ക്കാനുമാവശ്യമായ സംവിധാനങ്ങൾ ഒരുക്കിയതായി മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിൽ ഭീഷണിയാകുന്ന കടുവകളെ പെരിയാർ, പറമ്പികുളം ടൈഗർ റിസർവുകളിൽ പുനരധിവസിപ്പിക്കാൻ കൂടുതൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണ പ്രതിരോധത്തിനായി ആർആർടികൾ ശക്തിപ്പെടുത്തും. ആർആർടികളുടെ അപര്യാപ്‌‌തത പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ആർആർടികൾക്ക്‌ 24 പുതിയ വാഹനങ്ങളും ആയുധങ്ങളും നൽകും. മാർച്ച്‌ 31നകം ഇത്‌ പൂർത്തിയാക്കും.

മനുഷ്യ– വന്യജീവി സംഘർഷം ഒഴിവാക്കാൻ പത്ത്‌ വർഷത്തേയ്‌ക്കാവശ്യമായ 1150 കോടി രൂപയുടെ പദ്ധതി വനംവകുപ്പ്‌ ആവിഷ്‌കരിച്ചിട്ടുണ്ട്‌.  അടുത്ത അഞ്ച്‌ വർഷത്തേയ്‌ക്ക്‌ 620 കോടിയുടെ പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന്‌ നൽകുന്നത്‌ ആലോചിച്ച്‌ വരികയാണെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top