29 November Wednesday

കോഴിക്കോട് വിമാനത്താവളം: ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിൽ; ഒരു കുടുംബത്തിന് 10 ലക്ഷം രൂപ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 12, 2023

തിരുവനന്തപുരം > കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവെ ആൻഡ് സേഫ്റ്റി ഏരിയ വികസനവുമായി  ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

പള്ളിക്കൽ, നെടിയിരിപ്പ് വില്ലേജുകളിലെ 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന 64 കുടുംബങ്ങൾക്ക് നിലവിലെ മാനദണ്ഡപ്രകാരമുള്ള 4,60,000/- രൂപയ്ക്ക് പുറമെ പ്രത്യേക പുനരധിവാസ പാക്കേജായി 5,40,000/ രൂപയും ഉൾപ്പെടുത്തി ഓരോ കുടുംബത്തിനും ആകെ 10  ലക്ഷം രൂപ വീതം അനുവദിക്കാൻ ഉത്തരവായിട്ടുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാന വില ഇതിനകം നിർണ്ണയിച്ചിട്ടുണ്ട്. തുടർനടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ സ്ഥലം എയർപോർട്ട് അതോറിറ്റിക്ക് കൈമാറുന്നതിനുള്ള സത്വര നടപടികളും സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top